കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഈരാറ്റുപേട്ട സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്

കോട്ടയം : ഏറ്റുമാനൂർ നൂറ്റിയൊന്ന് കവലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഈരാറ്റുപേട്ട സ്വദേശി പടിപ്പുരയ്ക്കൽ മുഹമ്മദ് റമീസിന്റെ സാൻട്രോ കാറാണ് ഓടത്തിനിടയിൽ കത്തിയത്.കോട്ടയം ഈരാറ്റുപേട്ട റൂട്ടിൽ നൂറ്റിയൊന്ന് കവലയിലെ കെ എഫ് സി റസ്‌ സ്റ്റോറന്റിന് മുൻ വശത്ത് ആണ് അപകടം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട റമീസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബോണറ്റിനുള്ളിൽ നിന്നും തീ പടരുന്നതായി ശ്രദ്ധയിൽ പെട്ടത്.

Advertisements

ഇതോടെ സമീപത്തെ പമ്പിൽ നിന്നും ഓടിക്കൂടിയ  ജീവനക്കാരുടെ നേതൃത്വത്തിൽ വേഗത്തിൽ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. തീ ഉയരുന്നതായി മനസിലാക്കിയ യാത്രക്കാർ കാറിൽ നിന്ന് ഉടൻ പുറത്തിറങ്ങിയത് മൂലം യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഇവർ തീ അണച്ചിട്ടും വാഹനത്തിന്റെ ബോണറ്റിനുള്ളിൽ നിന്നും പുകയുയരുന്നതായി ശ്രദ്ധയിൽ പെട്ടതോടെ കോട്ടയം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കോട്ടയം ഫയർ സ്റ്റേഷനിൽ നിന്ന് അപകട സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം വെള്ളം ഉപയോഗിച്ച് തീ കെടുത്തി.

കോട്ടയം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അനുപ് രവീന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റസ്ക്യൂ ഓഫീസർ കെ.റ്റി സലി ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Hot Topics

Related Articles