കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ ബോഗിയിൽ നിന്ന് തീ ഉയർന്നു ; പരിഭ്രാന്തിയിലായി യാത്രക്കാർ ; ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നത് കുറുപ്പന്തറയിൽ

കടുത്തുരുത്തി: ട്രെയിൻ ബോഗിയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിയ്ക്കിടയാക്കി. ട്രെയിനിന്റെ മുൻവശത്തെ ബോഗിയുടെ അടി ഭാഗത്തു നിന്നും തീ കണ്ടതാണ് പരിഭ്രാന്തി പരത്തിയത്.ശനിയാഴ്ച വൈകിട്ട് ഏഴരയോടെ സംഭവം. കൊച്ചുവേളിയിൽ നിന്നും ശ്രീഗംഗാനഗറിലേക്കു പോയ കൊച്ചുവേളി ശ്രീഗംഗാ എക്‌സ്പ്രസിലാണു തീ കണ്ടത്.

Advertisements

യാത്രക്കാർ ഏറ്റുമാനൂർ വച്ച് അപായ ചങ്ങല വലിച്ചിട്ട് വണ്ടി നിന്നത് കുറുപ്പന്തറയിൽ. ഇതോടെ കോട്ടയം എറണാകുളം റൂട്ടിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പട്ടു. ട്രെയിനിന്റെ ബ്രൈക്‌സിസ്റ്റം തകരാറിലായതാണു തീ ഉണ്ടാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. തകരാർ പരിഹരിച്ച് എട്ടോടെയാണ് ട്രെയിൻ യാത്ര തുടർന്നത്.

Hot Topics

Related Articles