കോട്ടയം : എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ്. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്.”- തന്റെ മാര്‍ക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചു.
അനൂപ്- രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേര് പരീക്ഷ എഴുതിയതില്‍ 4,23,303 പേര് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.