കോട്ടയം: കുടമാളൂർ കരിയിലകുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമായ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജെയിംസി(27)നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെ പ്രദേശവാസിയായ ഗിരീഷും ലിയോയുടെ ഗുണ്ടാ സംഘാംഗങ്ങളായ സുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷവും സംഘർഷമുണ്ടായി. തുടർന്ന്, ഗിരീഷിനെ തപ്പിയിറങ്ങിയ ഗുണ്ടാ സംഘം ഇയാളുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, ഗുണ്ടാ സംഘാംഗങ്ങളായ പ്രതികൾ സ്ഥലം വിടുകയായിരുന്നു. തുടർന്നു കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന്, സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.