കോട്ടയത്തെ ഗുരുചിത്തിന് പ്രതീക്ഷ നൽകി സിംഗപ്പൂരിൽ നിന്നും ഒരു വാർത്ത..! 16 കോടി രൂപയുടെ മരുന്ന് സ്വീകരിച്ച എസ്.എം.എ രോഗബാധിതൻ നടക്കാൻ തുടങ്ങി; കോട്ടയത്തെക്കുട്ടിയുടെ ചികിത്സയിലും ഇനി പ്രതീക്ഷ വയ്ക്കാം

സിംഗപ്പൂർ: എസ്.എം.എ രോഗബാധിതനായി വീൽച്ചെയറിൽ ജീവിതം കഴിച്ചു കൂട്ടുന്ന മിടുമിടുക്കൻ കോട്ടയത്തെ ഗുരുചിത്തിന് പ്രതീക്ഷ നൽകി സിംഗപ്പൂരിൽ നിന്നും ഒരു വാർത്ത. തിരുവാതുക്കൽ ചെമ്പകയിൽ ഗുരുചിത്തിന്റെ ചികിത്സയ്ക്കായി നാട് ഒന്നിച്ചിരിക്കുമ്പോഴാണ് അത്യപൂർവമായ ഒരു വാർത്തയിപ്പോൾ പുറത്തു വന്നിരിക്കുന്നത്. 16 കോടി രൂപ വില വരുന്ന മരുന്ന് സ്വീകരിച്ചതിന് പിന്നാലെ നടക്കാനുള്ള ശേഷി വീണ്ടെടുത്ത് സിംഗപ്പൂർ സ്വദേശിയും, ഇന്ത്യൻ വംശജന്റെ മകനുമായ രണ്ടു വയസ്സുകാരന്റെ വാർത്തയാണ് അത്ഭുതമായിരിക്കുന്നത്.

Advertisements

അപൂർവ ന്യൂറോ മസ്‌കുലർ രോഗം ബാധിച്ച ഇന്ത്യൻ വംശജനായ ആൺകുട്ടിയ്ക്കാണ് ഈ അപൂർവ്വ സൗഭാഗ്യം ലഭിച്ചത്. 29 ലക്ഷം സിംഗപ്പൂർ ഡോളർ (16 കോടി രൂപ) വില വരുന്ന ജീൻ-തെറാപ്പിറ്റിക് മരുന്നാണ് കുട്ടിക്ക് നൽകിയത്. ക്രൗഡ് ഫണ്ടിംഗിലൂടെയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. 30 ലക്ഷത്തോളം സിംഗപ്പൂർ ഡോളറാണ് ഈ രീതിയിൽ സമാഹരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ വംശജനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ഡേവ് ദേവരാജിന്റെയും ഷു വെൻ ദേവരാജിന്റെയും ഏകമകനായ ദേവദാൻ ദേവരാജിന്റെ മരുന്നിന് വേണ്ടിയാണ് ഒരു രാജ്യം മുഴുവൻ ഒരുമിച്ച് നിന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോൾജെൻസ്മ എന്ന മരുന്നാണ് കുഞ്ഞിന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. മരുന്ന് സ്വീകരിക്കുന്നത് വരെ കുഞ്ഞിന് നടക്കാനോ ശരിയായി ഇരിക്കാനോ പോലും കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ കുഞ്ഞ് നടക്കുന്നതും സൈക്കിൾ ചവിട്ടുന്നതും കാണുമ്‌ബോൾ തങ്ങൾക്ക് അത്ഭുതമാണെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നത്.

പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിയാണ് ദേവദാനേയും ബാധിച്ചത്. കുട്ടിക്ക് ഒരു മാസം പ്രായമുള്ളപ്പോഴാണ് രോഗം കണ്ടെത്തുന്നത്. മരുന്നിന് ആവശ്യമായ തുക ലഭിച്ചതിന് പിന്നാലെ 2021 സെപ്തംബറിലാണ് ദേവദാന്റെ ചികിത്സ ആരംഭിച്ചത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം നൽകിയ എല്ലാവരോടും നന്ദി പറയുന്നുവെന്ന് ദേവദാന്റെ മാതാപിതാക്കൾ വ്യക്തമാക്കി.

തിരുവാതുക്കൽ ചെമ്പകയിൽ പി.അജികേഷിന്റെയും ധന്യയുടെയും മകനായ 8 വയസുള്ള ഗുരുചിത്ത് ജന്മനാ തന്നെ എസ്.എം.എ രോഗ ബാധിതനാണ്.10000 പേരിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന ഈ അപൂർവ ജനിതക രോഗം യഥാസമയം ചികിൽസിച്ചില്ലെങ്കിൽ ശിശു മരണത്തിനും കടുത്ത വൈകല്യങ്ങൾക്കും ഇടയാകും. കേരളത്തിൽ 100ൽ അധികം എസ്.എം.എ കേസുകൾ ഉള്ളപ്പോൾ ദേശീയ തലത്തിൽ തിരിച്ചറിഞ്ഞ കേസുകളുടെ എണ്ണം 600ൽ കൂടുതൽ ആണ്. ഈ സാഹചര്യത്തിലാണ് ഗുരു ചിത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട്ടുകാർ guruchith’s spinal muscular atrophy treatment trust എന്ന പേരിലുള്ള ഒരു ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്.
Guruchiths Spinal Muscular Atrophy Treatment Trust
Axis Bank
Kottayam branch
Ac number- 921020052115075
Ifsc – UTIB0000051
Ph- 9947296557

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.