കോട്ടയം കറുകച്ചാലിൽ പാറമടയ്ക്ക് തീ പിടിച്ചു ; തീ പടർന്ന് പിടിച്ചത് പാറമടയിലെ അടിക്കാടുകൾക്ക്

കോട്ടയം : കോട്ടയം കറുകച്ചാലിൽ പാറമടയ്ക്ക് തീ പിടിച്ചു.  കറുകച്ചാൽ ചമ്പക്കര ആശ്രമം പടിയിൽ പുളിമൂട്ടിൽ മോനിച്ചന്റെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് തീ പിടുത്തമുണ്ടായത്. പാറമടയിലെ അടിക്കാടുകളിലാണ് തീ പടർന്ന് പിടിച്ചത്. നാശനഷ്ടങ്ങളില്ല.

Advertisements

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘമെത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ കലേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ സി വി സാബു , ഫയർ ആന്റ് റസ്ക്യൂ ഓഫിസർമാരായ കെ.വി വിഷ്ണു, ഹനീഷ് ലാൽ , ബിനീഷ്, എം.ജെ വിഷ്ണു, ഹോംഗാർഡുമാരായ ബിനു കുമാർ , സി.ജി. അനീഷ് കുമാർ, ഡ്രൈവർ അനീഷ് മോൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Hot Topics

Related Articles