കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് മേളം : ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും

തിരുവനന്തപുരം: കാര്യവട്ടത്ത് ക്രിക്കറ്റ് ആരവമുയർത്തി ഇന്ത്യയ്യും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. ഇരു ടീമുകളും തമ്മിലുള്ള പരമ്പരയിലെ രണ്ടാം മത്സരം  നവംബര്‍ 26നാണ് കാര്യവട്ടത്ത് നടക്കുക. മത്സരം. ബിസിസിഐ ഫിക്‌സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.

Advertisements

നവംബര്‍ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. സെപ്റ്റംബര്‍ 22 (മൊഹാലി), സെപ്റ്റംബര്‍ 24 (ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27 (രാജ്കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26 (തിരുവനന്തപുരം), നവംബര്‍ 28 (ഗുവാഹത്തി), ഡിസംബര്‍ 1 (നാഗ്പൂര്‍), ഡിസംബര്‍ 3 (ഹൈദരാബാദ്) എന്നിവിടങ്ങളില്‍ വച്ചാണ് ട്വന്റി 20 മത്സരങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പ് ഏകദിന പരമ്പരകളും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. കാര്യവട്ടത്ത് രണ്ട് ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഓസ്‌ട്രേലിയ ആദ്യമായാണ് കാര്യവട്ടത്ത് മത്സരിക്കാനെത്തുന്നത്.

Hot Topics

Related Articles