റബ്ബർ വിലയിടിവ് ; കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കോട്ടയം റബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും

കോട്ടയം : റബ്ബർ വിലയിടിവിന് എതിരെ റബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തപ്പെടുന്നു. റബ്ബർ വിലയിടിവിന്‌ എതിരെ കോട്ടയം റബർ ബോർഡിലേക്ക് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തപ്പെടുന്നു.കേന്ദ്ര- സംസ്ഥാന സർക്കാരുകൾ റബർ കർഷകരോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് നവംബർ മാസം ഏഴാം തീയതി വ്യാഴാഴ്ച 10 മണിക്ക് കോട്ടയം കളക്ടറേറ്റ് ഭാഗത്ത് നിന്നും ആരംഭിക്കുന്ന മാർച്ച്‌ റബർ ബോർഡ് ഓഫീസിനു മുൻപിൽ എത്തിച്ചേരുമ്പോൾ കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ: ജയ്സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ധർണ സമരം കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ :ജോയ് എബ്രഹാം എക്സ് എം പി സമര പ്രഖ്യാപനം നടത്തും.പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ:ഫ്രാൻസീസ് ജോർജ് എംപി .മുഖ്യ പ്രഭാഷണവും നടത്തും.ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് മുഖ്യാഥിതി ആയും പങ്കെടുക്കുന്ന സമര പരിപാടിയിൽ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, ഈ ജെ ആഗസ്തി, കെ എഫ് വർഗീസ്, പ്രൊഫ. ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ തുടങ്ങിയവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.