കിടങ്ങൂർ: കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. കിടങ്ങൂർ എസ്.ഐ കുര്യൻ മാത്യു എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ക്ഷേത്രത്തിലെ ഉത്സവ കാലത്ത് പ്രദേശത്ത് സുരക്ഷിതത്വവും സമാധാന അന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ഉത്സവ സമയത്ത് പൊലീസ് സാന്നിധ്യം ഉണ്ടാകും.
Advertisements