മറവന്തുരുത്ത് ഗ്രാമ പഞ്ചായത്തിലെ പണ്ടാരച്ചിറയിൽ മാലിന്യം തള്ളുന്ന പ്രവണത ശക്തമായ സാഹചര്യത്തിൽ പ്രതിഷേധവും പ്രതികരണവുമായി സ്കൂൾ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. കേരളാ സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അഞ്ച്, ആറ്, ഒൻപത് വാർഡുകളുടെയും വൈക്കം ലേക് സിറ്റി റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ പണ്ടാരച്ചിറ വികസന സമിതി രൂപീകരിച്ചായിരുന്നു ഈ നീക്കം. ആദ്യ ഘട്ടം എന്ന നിലയിൽ ജെ സി ബി ഉപയോഗിച്ച് ഉഴുതു മറിക്കുകയുണ്ടായി.തുടർന്ന് പൂച്ചെടികൾ നടുന്നതിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് അഡ്വ. പി ആർ പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഞ്ചാം വാർഡ് മെമ്പർ സി സുരേഷ് കുമാർ, ഒൻപതാം വാർഡ് മെമ്പർ മല്ലികാ രമേശൻ, പണ്ടാരച്ചിറ വികസന സമിതി ട്രഷർ ബൈജു മാണി പി ടി എ വൈസ് പ്രസിഡന്റ് വി പി ജയകുമാർ എന്നിവർ ആശംസകൾ നേർന്നു.സമിതി പ്രവർത്തകർക്ക് പുറമെ കാഴ്ച എസ് എച്ച് ഗ്രൂപ്പ്, രാഗം ആർട്സ്, യുവധാര ആർട്സ് എന്നിവയുടെ പ്രവർത്തകരും അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ എന്നിവരും എം പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിന് ആവേശം പകർന്ന് വഴിയാത്രക്കാരും സമീപവാസികളും ഒത്തുചേർന്നു.ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ സി പി പ്രമോദ് സ്വാഗതവും എസ് എം സി ചെയർമാൻ ഗിരിമോൻ ആർ നന്ദിയും പറഞ്ഞു.സ്നേഹാരാമം എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങൾക്ക് ചെടികളും ഫല വൃക്ഷങ്ങളും നടാൻ അവസരം ഉണ്ടെന്നും ഇരിപ്പിടങ്ങൾ സ്ഥാപിക്കാമെന്നും ഭാവിയിൽ ഒരു വഴിയോര വിശ്രമ കേന്ദ്രമായി പണ്ടാരച്ചിറയെ മാറ്റി മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്നും വികസന സമിതി ഭാരവാഹികൾ അറിയിക്കുകയുണ്ടായി.