കളത്തൂർ : തുണ്ടത്തില്‍ ഏലിക്കുട്ടി ജോസഫ് (89) നിര്യാതയായി. പരേതനായ ടി.എം. ജോസഫ്. സംസ്‌കാരം നാളെ ജൂലായ് മൂന്ന് ബുധനാഴ്ച രാവിലെ 11.30ന് കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. പരേത കുറിച്ചിത്താനം മഠത്തിപ്പുറത്ത് കുടുംബാംഗം. മക്കള്‍: ബേബി, ജോസ്, പരേതനായ ജോണ്‍, ഷാജി, സിബി (യുകെ), ജാന്‍സി ജോണ്‍സ്. മരുമക്കള്‍: മോളി ബേബി ചാലാമനമേല്‍ (പുല്ലുവഴി), ജെനീസ് ജോസ് കണിച്ചുകാട്ട് (ഇലഞ്ഞി), മേരി ജോണ്‍ കൊച്ചുമലയില്‍ (മോനിപ്പള്ളി), മിനി ഷാജി കൊരണക്കാട്ട് (പെരുന്തുരുത്ത്), മിനി സിബി കണിപ്പിള്ളില്‍, നീറന്താനം (യുകെ), ജോണ്‍സ് ജോര്‍ജ് കൊള്ളിമാക്കിയില്‍, കുറവിലങ്ങാട് (ദീപിക, കോട്ടയം). ഫാ. ജോസഫ് തുണ്ടത്തില്‍ എംഎസ്ടി കൊച്ചുമകനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.