എം.എൽ റോഡിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി
സമയം – 4.12
കോട്ടയം: നഗരമധ്യത്തിൽ എം.എൽ റോഡിൽ മാർക്കറ്റിനെ മുഴുവൻ കുരുക്കിലാക്കി വാഹനങ്ങളുടെ അനധികൃത പാർക്കിംങ്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗതക്കുരുക്കുണ്ടായക്കിയതിനു പിന്നാലെ ഇന്നോ പിടിച്ചെടുത്ത പൊലീസ് സംഘം, മറ്റു നാലു വാഹനങ്ങൾക്കെതിരെ കേസുമെടുത്തു. വൺവേയായി ഗസറ്റിൽ വിജ്ഞാപനം ചെയ്ത റോഡിൽ ഇരുവശത്തേയ്ക്കും വാഹനങ്ങൾ കടന്നു പോകുന്നതു തടയാൻ, ഉടൻ തന്നെ കർശന നടപടികൾ സ്വീകരിക്കുമെന്നും വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചമുതലാണ് കോട്ടയം നഗരത്തെ തന്നെ കുരുക്കിലാക്കി മാർക്കറ്റിനുള്ളിലെ എം.എൽ റോഡിൽ അനധികൃത പാർക്കിംങ് ആരംഭിച്ചത്. എം.എൽ റോഡിലെ അരിക്കടയിലടക്കം വാഹനങ്ങൾ നിരത്തിയിട്ടതോടെ മാർക്കറ്റ് ലിങ്ക് റോഡ് എന്ന എം.എൽ റോഡ് പൂർണമായും കുരുക്കിലായി. ഇതിനിടെയാണ് എമർജൻസി കോൾ വിളിച്ചതിനെ തുടർന്നു പോയ രണ്ടു പൊലീസ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഇതോടെയാണ് പൊലീസ് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്.
മാർക്കറ്റിനുള്ളിൽ റോഡ് ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത ഇന്നോവ പൊലീസ് സംഘം പിടിച്ചെടുത്തു. ഇത് കൂടാതെ അനധികൃതമായി പാർക്ക് ചെയ്ത അഞ്ചു കാറുകൾക്കെതിരെ നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ വിലാസം ശേഖരിച്ച പൊലീസ് സംഘം, ഇവർക്കെതിരെ കേസെുക്കുകയും ചെയ്യും. നിലവിൽ വൺവേയായി വിജ്ഞാപനം ചെയ്തിട്ടുള്ള എം.എൽ റോഡിൽ ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നതാണ് കുരുക്കിന് ഇടയാക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായി ഈ റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.