കോട്ടയം: ചന്തക്കടവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു മറിഞ്ഞ് സംക്രാന്തി സ്വദേശിയ്ക്കു പരിക്ക്. ചന്തക്കടവിൽ നിന്നും ഈരയിൽക്കടവ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ അതിരമ്പുഴ മാത്യു (48), സംക്രാന്തി നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
കോട്ടയം പച്ചക്കറി മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി ഈരയിൽക്കടവ് ഭാഗത്തേയ്ക്കു പോകുകയായിരുന്നു പിക്കപ്പ് വാൻ. ഈ സമയം ചന്തക്കടവിൽ നിന്നും ഈരയിൽക്കടവ് റോഡിലേയ്ക്കു തിരിയുന്നതിനിടെ എതിർ ദിശയിൽ എത്തിയ ബൈക്കിൽ ഇടിച്ച ശേഷം പിക്കപ്പ് മറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്നു പരിക്കേറ്റ ബൈക്ക് യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. റോഡിൽ പടർന്നൊഴുകിയ ഡിസലും, വീണു കിടന്ന പച്ചക്കറികളും അഗ്നിരക്ഷാ സേനാ സംഘം നീക്കം ചെയ്തു. നാട്ടുകാരുടെയും പ്രദേശത്തെ ചുമട്ട് തൊഴിലാളികളുടെയും സഹായത്തോടെയാണ് ഇത് നീക്കം ചെയ്തത്.