ഭീതി പടർത്തി പെരുമ്പാമ്പ് ; കോത്തലയിൽ കൈത്തോട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി; വീഡിയോ കാണാം

കോട്ടയം : കൂരോപ്പട പഞ്ചായത്തിൽ കോത്തല പുതുവയലിൽ പെരുമ്പാമ്പിനെ പിടികൂടി. കോത്തല പുതുവയൽ പുള്ളോലിക്കൽ കൈത്തോട്ടിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. നൂറ് കണക്കിനാളുകൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് പാമ്പിനെ കണ്ടെത്തിയത് ജനങ്ങളിൽ ആശങ്ക പടർത്തി . വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒടുവിൽ പാമ്പിനെ പിടികൂടുകയായിരുന്നു.

Advertisements

തോട്ടിൽ പെരുമ്പാമ്പിനെ കണ്ടതോടെ ഭീതിയിലായ സമീപവാസി പ്രവീൺ ഉടൻ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകരെ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ ഡിവൈഎഫ്ഐ യുണിറ്റ് സെക്രട്ടറി ജെയ്സൺ കെ ജോൺ  , പ്രസിഡന്റ് ജെഫിൻ ജോർജ് എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് സിപിഎം ലോക്കൽ കമ്മറ്റി അംഗം എം ജെ ഷിബു ബ്രാഞ്ച് സെക്രട്ടറി എബി വെള്ളറ എന്നിവർ സ്ഥലത്തെത്തി ഫോറസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാളെ പാമ്പിനെ ഏറ്റുവാങ്ങും.

Hot Topics

Related Articles