കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ  പൈക സബ്ബ് സ്റ്റേഷൻ ,കുമ്പാനി പ്രദേശങ്ങളിൽ ഭാഗികമായും മുത്തോലി കടവു് -നെയ്യൂർ ഭാഗങ്ങളിൽ പൂർണ്ണമായും വൈദ്യുതി  മുടങ്ങും.
മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന ‘ചെട്ടിപടി, കുരിശുപള്ളി ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ  ഗുരുമന്ദിരം ആലൻഞ്ചേരിപ്പടി റോഡിൽ  വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന പരിപ്പ്, കുഴി വേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപള്ളി സെക്ഷൻ്റെ  പരിധിയിൽ  വരുന്ന ചൂരക്കുറ്റി, റബർ വാലി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles