കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനയക്കഴിപ്പു, കാരാപ്പുഴ, തിരുവാതുക്കൾ എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ പുളിയങ്കുന്നു,വഴിപടി, ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന കരിമാൻ കാവ്, കുഴിത്താർ, ഏനാദി, തൊണ്ട ബ്രാൽ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ അപ്പൻ കവല, മള്ളിയൂർ, പഞ്ചായത്ത് ഓഫീസ്, ഗവ.ആശുപത്രി ഭാഗങ്ങളിൽ തിങ്കളാഴ്ച പകൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞണ്ടുപാറ, പൈകടവർ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൻ.എസ്.എസ് ഹോസ്റ്റൽ , പെരുന്ന അമ്പലം , ചെത്തിപ്പുഴ പഞ്ചായത്ത് , മീൻചന്ത , തവളപ്പാറ , ചൂളപ്പടി , എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാഞ്ചിറ നമ്പർ. 2, യുവരശ്മി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles