കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മേയ് 16 തിങ്കളാഴ്ച വൈദ്യുതി മടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മേയ് 16 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയാകവല, പൂഴിക്കനട എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
കുറിച്ചി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ രാവിലെ 9.30 മണി മുതൽ വൈകിട്ടു് 5.00 മണി വരെ സെന്റ് മേരി, പ്ലാമൂട്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ പൂർണമായും കണ്ണന്ത്രപ്പടി, ചെമ്പുചിറ , ഫ്രഞ്ച്മുക്ക്, വില്ലേജ് ഓഫീസ്, സെമിനാരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പോപ്പുലർ , മഞ്ചാടിക്കര , മലേപറമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 മണി വരെ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ഹോസ്പിറ്റൽ, ഏഴാം മൈൽ, വാക്കപ്പുലം, മനക്കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം സെക്ഷനിൽ വരുന്ന അമ്പൂരം, തൂക്കുപാലം ട്രാൻസ്‌ഫോമറുകളു ടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാമൂട്, ലൂർദ് ട്രാൻസ്‌ഫോർമർ കളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles