കോട്ടയം ജില്ലയിൽ നവംബർ പത്ത് ബുധനാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്‌കൈ ലൈൻ , അസറ്റ് ഹോംസ്, കാസ, വെസ്‌ക്കോ, കുരിശു പള്ളി, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നവംബർ പത്തിനു ബുധനാഴ്ച രാവിലെ ഒൻപതു മണി മുതൽ അഞ്ചിനു മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അലൂമിനിയം. ടവർ.കണ്ണവട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ പത്തിനു രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ എം.ജി യൂണിവേഴ്‌സിറ്റി, കുന്നേൽ ടവർ, മാർക്കറ്റ് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നവംബർ 10 ബുധനാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ നാലു വരെ ഭാഗികമായി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവും പടി,മേവട ടവർ , വെട്ടിക്കുഴ , മൂലെതുണ്ടി ഭാഗങ്ങളിൽ നവംബർ പത്തിനു രാവിലെ 9.30 മുതൽ അഞ്ചിനു മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപ്പാലം, എറികാട് ,ഗ്രാൻഡ് കേബിൾ ട്രാൻഫോമറുകളിൽ ഭാഗികമായും തച്ചുകുന്ന്, കീഴാറ്റുകുന്ന് ട്രാൻസ്‌ഫോമറുകളിൽ രാവിലെ ഒൻപത് മുതൽ അഞ്ചിനു വരെയും നവംബർ പത്തിനു വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ എച്ച്.ടി ലൈനിൽ വർക്ക് നടക്കുന്നതിനാൽ കുന്നേൽവളവു. മാക്കപടി, ഐരുമല ഭാഗത്തു നവംബർ പത്തിനു 8.45 മുതൽ അഞ്ചു വരെ വൈദുതി മുടങ്ങുന്നതായിരിക്കും

കോട്ടയം ഈസ്റ്റ് ഇലക്ട്രക്കൽ സെക്ഷന്റെ പരിധിയിലുള്ള മങ്ങാട്ട് മന, റബർ ബോർഡ്, എസ്.എച്ച് മൗണ്ട് വാട്ടർ ടാങ്ക് , നാഗമ്പടം ബസ് സ്റ്റാൻഡ് എന്നി ഭാഗങ്ങളിൽ നവംബർ പത്തിന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം സെക്ഷൻ പരിധിയിൽ നവംബർ 10 ന് ബുധനാഴ്ച പുല്ലുവേലി, മുടപ്പാല, വെട്ടുകാട് ഭാഗങ്ങളിൽ ഒൻപത് മുതൽ രണ്ടു വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles