കോട്ടയം: ഈരാറ്റുപേട്ടയിൽ മഴയിൽ റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസും ഗ്യാസ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഗ്യാസ് വാനിന്റെ ഡ്രൈവറാണ് ഈരാറ്റുപേട്ടയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഗ്യാസ് വാനിന്റെ ഡ്രൈവർ ഇടമറുക് സ്വദേശി റിൻസ് (40) ആണ് മരിച്ചത്.
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപമായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും എരുമേലിയിലേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ഗ്യാസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മേലുകാവിൽ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർ ടിസി ബസ് ഇടിച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് റിൻസിനെ രക്ഷപെടുത്താൻ ശ്രമിച്ചു. എന്നാൽ വാനിന്റെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന റിൻസിനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് റിൻസിന്റെ മൃതദേഹം പുറത്തെടുത്തത്.