കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: എറണാകുളത്തിനു സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറും ഡ്രൈവറും സ്റ്റാൻഡിൽ ഏറ്റുമുട്ടി. സർവീസ് അവസാനിപ്പ് സ്റ്റാൻഡിൽ മടങ്ങിയെത്തിയ ശേഷമായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ഡ്രൈവർ ബിജു, കണ്ടക്ടർ യേശുദാസ് എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവം വിവാദമായതോടെ വിഷയത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒൻപതേമുക്കാലോടെയായിരുന്നു സംഭവം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരായിരുന്നു ഇരുവരും. സർവീസ് നടത്തിയ ശേഷം രാത്രി വൈകി സ്റ്റാൻഡിൽ ഇരുവരും മടങ്ങിയെത്തി. തുടർന്നു, ഡീസൽ പമ്പിന്റെ ഭാഗത്ത് വച്ച് രണ്ടു പേരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും തമ്മിൽ ഏറ്റുമുട്ടാനിടയായ കാരണം എന്താണെന്നു പക്ഷേ, പലർക്കും അറിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരുടെയും തമ്മിലടികണ്ട് ഓടിയെത്തിയ മറ്റു ജീവനക്കാർ ചേർന്ന് രണ്ടു പേരെയും പിടിച്ച് മാറ്റുകയായിരുന്നു. സംഭവത്തിൽ രണ്ടു പേർക്കും മർദനമേറ്റിട്ടുണ്ട്. ഇരുവരും പരാതി നൽകുമെന്നാണ് ലഭിക്കുന്ന സൂചന. വിഷയത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും തമ്മിലടിച്ചത് എന്തിനാണ് എന്ന കാര്യത്തിൽ ആർക്കും ഇനിയും വ്യക്തതയുണ്ടായിട്ടില്ല.