കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ
നിന്നും ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ
സമയം : രാത്രി 8.00
കോട്ടയം : നഗരമദ്ധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും യാത്രക്കാരൻ റെ മൊബൈൽഫോൺ മോഷ്ടിച്ചു ഓടിയ പ്രതിയെ പിങ്ക് പൊലീസ് സംഘം സാഹസികമായി പിടികൂടി. കൊല്ലം സ്വദേശിയായ മോഷ്ടാവിനെ ആണ് ആണ് കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയത്. മൊബൈൽ ഫോണും ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗും പിടിച്ചെടുത്തെങ്കിലും പരാതിക്കാരനെ കണ്ടെത്താനായില്ല. പിങ്ക് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ താനിയ വർഗീസ് , സബീന ബീഗം എന്നിവർ ചേർന്നാണ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച വൈകിട്ട് 7.45 ഓടെ കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്തായിരുന്നു സംഭവങ്ങൾ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബാഗുമായി യുവാവ് തീയേറ്റർ റോഡിലേക്ക് ഓടി പോകുന്നത് കണ്ട് പ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ പിന്നാലെ ഓടുകയായിരുന്നു. തിയേറ്റർ റോഡിൽ തിയേറ്ററിന് മുന്നിൽ വെച്ച് ഇയാളെ ഇവർ സാഹസികമായി കീഴ്പ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിനുള്ളിൽ നിന്നും മൊബൈൽഫോൺ കണ്ടെത്തി.
പൊലീസ് ചോദ്യം ചെയ്തതോടെ ഈ മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് കോട്ടയം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം സ്പൈഡർ പട്രോളിങ് സംഘത്തെ വനിതാ പൊലീസുകാർ വിളിച്ചുവരുത്തി. തുടർന്ന് കൊല്ലം സ്വദേശിയായ മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. ഇവിടെ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്നാൽ മൊബൈൽ ഫോൺ ഫോൺ മോഷണം പോയതായി ഇതുവരെയും പൊലീസിൽ പരാതി എത്തിയിട്ടില്ലെന്നു വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ടി ശ്രീജിത്ത് അറിയിച്ചു.