കുറവിലങ്ങാട് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം ; കുറവിലങ്ങാട് കടപ്പൂരിൽ നിന്നും നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയ തമിഴ്‌നാട് സ്വദേശി കുറുവ സംഘത്തിലെ അംഗമാണെന്ന് സോഷ്യൽ മീഡിയ. തല മുട്ടയടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാൾക്ക് കുറവാ സംഘവുമായോ മോഷണ സംഘവുമായോ ബന്ധം ഉണ്ട് എന്ന് പൊലീസിന് ഇതുവരെ തെളിയിക്കുവാൻ സാധിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇയാൾ എന്തിനാണ് കേരളത്തിലെത്തിയത് എന്ന കാര്യത്തിൽ അടക്കം വ്യക്തത കൈവരു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച വൈകുന്നേരം 4.30 ആണ് ഏറ്റുമാനൂർ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തലമുണ്ഡനം ചെയ്ത തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞു വെച്ച ശേഷം പൊലീസിന് കൈമാറിയത്. പ്രദേശത്ത് അസ്വാഭാവികമായ രീതിയിൽ കണ്ട ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തു എത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.എന്നാൽ ഇയാളിൽ നിന്നും മാരകായുധങ്ങളോ മോഷണ വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇയാൾക്ക് കുറുവ സംഘവുമായി ബന്ധമുണ്ട് എന്ന് ഉറപ്പിക്കുവാനും പൊലീസിനായിട്ടില്ല.
എന്നാൽ പിടിയിലായത് കുറുവ മോഷണ സംഘത്തിൽ പെട്ട ആളാണെന്ന തരത്തിൽ പ്രചരണം സംഘടിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോൾ കാണുന്നത് നാടൻ കള്ള കുറുവകൾ ആണെന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിച്ചിട്ടും. സാമൂഹിക മാധ്യമങ്ങൾ ഇത് വിശ്വസിക്കുവാൻ തയ്യാറായിട്ടില്ല ഇത് തെളിയിക്കുന്നതാണ് കുറവിലങ്ങാട് നിന്നും ഇപ്പോൾ പുറത്തു വരുന്ന വിവരവും.