കോട്ടയം ജില്ലയിലെ കുറുവാ സംഘ പ്രചാരണം: കള്ളക്കുറുവകൾക്ക് വിലങ്ങിട്ടാൻ ജില്ലാ പൊലീസ് മേധാവി നേരിട്ടിറങ്ങി ; എസ്.പി പരിശോധന നടത്തിയത് ഏറ്റുമാനൂരിൽ

കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കുറുവാ മോഷണ സംഘം എത്തിയെന്ന പ്രചാരണത്തിന് പിന്നാലെ പരിശോധനയുമായി ജില്ലാ പൊലീസ് മേധാവി. ഏറ്റുമാനൂരിലും പരിസര പ്രദേശത്തുമാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നേരിട്ട് പരിശോധന നടത്തിയത്.

Advertisements

ജില്ലയിൽ ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലും ജില്ലയിൽ പല സ്ഥലങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളും വർധിച്ചു വരുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണ സംഘങ്ങളുടെ ശല്യം ശക്തമായ തോടെ ജില്ലയിൽ ഉടനീളം രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ജില്ലാ പൊലീസ് മേധാവി നേരിട്ട് മോഷണ ശ്രമങ്ങൾ നടന്ന സ്ഥലങ്ങളിൽ നൈറ്റ് പട്രോൾ പരിശോധനകൾ നടത്തി. റസിഡന്റ്സ് അസ്സോസിയേഷ നുകളുടെയും പൊതു ജനങ്ങളുടെയും ജനമൈത്രി പൊലീസിന്റെയും പങ്കാളിത്തത്തോടെയാണ് പട്രോളിംങ്ങ്.

ഇന്നലെ 37 പൊലീസ് ജീപ്പുകളിലും 13 ബൈക്കുകളിലും പൊതു ജന പങ്കാളിത്തത്തോടെ 21 സ്വകാര്യ വാഹനങ്ങളിലും 4 ഓട്ടോ റിക്ഷകളിലുമായി ജില്ലയിൽ ഉടനീളം രാത്രി കാല പട്രോളിംഗ് നടത്തി. അപരിചിതരെയും മുൻകാല കുറ്റവാളികളെയും മറ്റും പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധനയും പട്രോളിംഗും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു.

Hot Topics

Related Articles