കോട്ടയം മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാസംഘം; ദൃക്‌സാക്ഷിയുടെ വാക്കുകൾ ജാഗ്രതാ ന്യൂസ് ലൈവിന്; കുറുവാ സംഘത്തെ ആദ്യമായി കണ്ടയാൾ പ്രതികരിക്കുന്നു; വീഡിയോ ഇവിടെ കാണാം

മാന്നാനത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാത്രി 11.40

Advertisements

കോട്ടയം: മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാ സംഘമെന്നുള്ള സൂചന നൽകി മൂന്നു പേർ കറങ്ങി നടക്കുന്നു. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ അജ്ഞാത സംഘത്തെ തേടി രാത്രിയിലും നാട്ടുകാർ പ്രദേശമാകെ തിരച്ചിൽ നടത്തുകയാണ്. പൊലീസിന്റെ സഹായത്തോടെയാണ് പ്രദേശവാസികൾ തിരച്ചിലിനായി രംഗത്തിറങ്ങിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാന്നാനം കുട്ടിപ്പടി ഭാഗത്ത് വേലംകുളം സ്വദേശിയായ പ്രവീണാണ് മോഷ്ടാക്കളുടെ സംഘത്തെ ആദ്യമായി കണ്ടത്. പ്രദേശവാസിയായ പ്രവീൺ എന്നയാളായിരുന്നു. ഇയാൾ ജാഗ്രതാ ന്യൂസ് ലൈവുമായി സംസാരിച്ചു. പ്രദേശവാസിയുടെ വീടിന്റെ വിറകു പുരയുടെ സമീപത്ത് ദുരൂഹ സാഹചര്യത്തിൽ ആളനക്കം കേട്ടതിനെ തുടർന്നാണ് ഇവർ തിരച്ചിൽ നടത്തിയത്. ഈ സമയം മൂന്നു പേർ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ്, ഇവർ പിന്നാലെ ഓടിയത്.

ഈ സമയം നായ്ക്കളും അസ്വാഭാവികമായി കുരയ്ക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ള അടിവസ്ത്രം മാത്രം ധരിച്ച മൂന്നു പേർ ഓടുന്നത് പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ഇവർ പിന്നാലെ ഓടിയെങ്കിലും ഈ സംഘം കുട്ടിപ്പടി ഭാഗത്തേയ്ക്ക് ഓടിപ്പോയി. തുടർന്നു, നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനു ശേഷം നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അടക്കം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയാണ്. രാത്രി വൈകിയും നാട്ടുകാരുടെ തിരച്ചിൽ തുടരുകയാണ്. സംഭവ സ്ഥലത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Hot Topics

Related Articles