കോട്ടയം നഗരസഭയിൽ നിന്നും ജാഗ്രതാ ലൈവ് ലേഖകൻ
സമയം – 11.55
കോട്ടയം : കോട്ടയം നഗരസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ്. 52 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ട തെരഞ്ഞെടുപ്പിൽ 51 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫിന്റെ റ്റി എൻ മനോജ് രോഗാവസ്ഥയെ തുടർന്ന് വോട്ടിങിനായി എത്തിയില്ല.ഇതിൽ 22 യുഡിഎഫ് , 21 എൽഡിഎഫ് , എട്ട് ബിജെപി അംഗങ്ങളാണ് വോട്ടിങ്ങിൽ പങ്കെടുക്കുക. ഇതിൽ നിന്ന് ബി ജെ പിയുടെ 8 പേരെ മാറ്റി നിർത്തി രണ്ടാം റൗണ്ട് വോട്ടിംങ് നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിൽ നിന്നാണ് വിജയിയെ പ്രഖ്യാപിക്കുക. നീണ്ട 52 ദിവസങ്ങൾക്ക് ശേഷമാണ് കോട്ടയം നഗര സഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് യുഡിഎഫ് മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിൽ ആവേശം നിറയുന്ന റിസൾട്ടാകും ഉണ്ടാവുക.