രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉത്സവാഘോഷങ്ങൾക്ക് ആവേശത്തുടക്കം; നിറങ്ങളിൽ ആറാടി തിരുനക്കര; ആന്റോ വർഗീസ് പകർത്തിയ ചിത്രങ്ങൾ കാണാം

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്

കോട്ടയം: തിരുനക്കരയുടെ തിരുമുറ്റത്ത് ഉത്സവത്തിന്റെ ആഘോഷ ലഹരിയാണ്. ആഘോഷത്തിന്റെ ആവേശത്തിന്റെ പൂരക്കാലത്തിനാണ് തിരുനക്കര ഇനി പത്തു ദിവസം സാക്ഷ്യം വഹിക്കുന്നത്. നക്ഷത്ര ദീപങ്ങളാൽ പ്രകാശപൂരിതമാണ് നഗരത്തിന്റെ അന്തരീക്ഷം. ഓരോ ഇടവഴികളിലും ക്ഷേത്രമുറ്റത്തും തിളങ്ങി നിൽക്കുന്നത് ചെറിയ നക്ഷേത്ര ദീപങ്ങളാണ്. ഈ പ്രകാശം നഗരത്തെ ആകെ ആഘോഷത്തിന്റെ ആവേശ വാനിലാണ് ഉയർന്നിരിക്കുന്നത്. നഗരത്തിലെ ആഘോഷത്തിന്റെ നക്ഷത്രപ്രകാശക്കാഴ്ചകളാണ്.

Advertisements
ആന്റോ വർഗീസ്

അണിഞ്ഞൊരുങ്ങി തിരുനക്കര
നഗരത്തിൽ ആഘോഷത്തിന്റെ പ്രകാശ വർഷമാണ് ഇക്കുറി ഒരുങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നതോടെ മഹാദേവന്റെ ഉത്സവക്കൊടിയേറ്റത്തിനൊപ്പം നഗരത്തിലെ ആഘോഷക്കാലത്തിനു കൂടിയാണ് തുടക്കമായത്. തിരുനക്കര മഹാദേവക്ഷേത്രത്തിൽ രണ്ടു വർഷമായി ഉത്സവമില്ലാതിരുന്നത് നാടിനെ തന്നെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇക്കുറി കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്തിന് താല്കാലിക ആശ്വാസമായതോടെ ഇക്കുറി തിരുനക്കര ഉത്സവത്തിന്റെ തിടമ്പേറ്റുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാദേവനും അനുഗ്രഹം ചൊരിഞ്ഞ് തിരുനക്കരക്കുന്നിൽ അണിഞ്ഞൊരുങ്ങിയിരുന്നതോടെ നാടിനും ഐശ്വത്തിന്റെ കാലമായി. കൊവിഡ് കാലത്തിന്റെ വറുതികളെല്ലാം മാറ്റി വച്ചാണ് നഗരം തിരുനക്കര ഉത്സവത്തിനും, പൂരത്തിനും ആറാട്ടിനുമായി അണിഞ്ഞൊരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നത് നഗരത്തിന്റെ ആവേശം. ഓരോ പൂരക്കാലത്തും എന്തോ അത്ഭുതം കാത്തു വയ്ക്കുന്ന കോട്ടയം ഇക്കുറി എന്താണ് തങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചതെന്ന സൂചനകളാണ് ആന്റോ വർഗീസ് പകർത്തിയ ചിത്രം നൽകുന്നത്.

ഓർമ്മയായി മൈതാനത്തെ മേള
തിരുനക്കര മൈതാനത്ത് വർഷങ്ങൾക്കു മുൻപ് കപ്പലണ്ടിയും കൊറിച്ച്, മരണക്കിണറിൽ കൈപിടിച്ച് നിന്ന് കാലം കഴിച്ച ഒരു കുട്ടിക്കാലമുണ്ടായിരുന്നു കോട്ടയത്തിന്. ആകാശമുട്ടുന്ന തൊട്ടിലാട്ടവും, വായുവിൽ പറക്കുന്ന ബൈക്കുകളും കാറുകളും മൈതാനത്തിന്റെ സന്ധ്യകളെ വിസ്മയത്തിലാക്കിയിരുന്നു. തിരുനക്കര ക്ഷേത്രമുറ്റത്ത് കലാപരിപാടികൾ അരങ്ങുതകർക്കുമ്പോൾ, തിരുനക്കര മൈതാനത്ത് നഗരത്തിന് ഉറക്കുണ്ടായിരുന്നില്ല. മധുരമൂറുന്ന ആലുവയും, ചിപ്പ്‌സും പോപ്പ്‌കോണും, കരിമ്പിൻജ്യൂസുമെല്ലാം കോട്ടയത്തിന് സമ്മാനിച്ചത് മൈതാനത്തെ ആ മേളയായിരുന്നു.
തിരുനക്കര മൈതാനം നവീകരിച്ചതോടെ മേള പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തേയ്ക്ക് മാറ്റിയെങ്കിലും ഈ പഴയ പ്രൗഡി പക്ഷേ തിരികെ ലഭിച്ചില്ല. പീപ്പിയും പമ്പരവുമായി കോട്ടയത്തിന്റെ തിരുമുറ്റമായ തിരുനക്കരയിൽ കറങ്ങി നടക്കുന്ന ബാല്യം ഇനി അന്യം..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.