കോട്ടയത്തെ ലുലുമാൾ മണിപ്പുഴയിൽ: മണിപ്പുഴയിൽ നിർമ്മിക്കുന്ന ലുലുമാളിന് തറക്കല്ലിടുന്നു; ഇടപ്പള്ളിയ്‌ക്കൊപ്പം നിൽക്കുന്ന ലുലുമാൾ വരുന്നതോടെ കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഒരുങ്ങുന്നത് വൻ തൊഴിൽ അവസരങ്ങൾ

കോട്ടയം: കൊച്ചിയിൽ ഇടപ്പള്ളിയിലെ ലുലുമാളിനു സമാനമായി മണിപ്പുഴയിലും ലുലുവിന്റെ മാളും, സൂപ്പർ മാർക്കറ്റും വരുന്നു. കോട്ടയം മണിപ്പുഴയിൽ നിപ്പോൾ ടയോട്ടയ്ക്കു സമീപത്തെ സ്ഥലത്താണ് ലുലുവിന്റെ പുതിയ ഷോപ്പിംങ് മാളും, സൂപ്പർമാർക്കറ്റും വരുന്നത്. കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്നും അതിവേഗം എത്താൻ സാധിക്കുന്ന സ്ഥലത്തായതും, എം.സി റോഡിനോട് ചേർന്നായതും മാളിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ഈ രണ്ടു ജില്ലകളിലെയും ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതാണ് ഇവിടെ ലുലുമാൾ എത്തുമെന്ന വാർത്ത.

Advertisements

കഴിഞ്ഞ വർഷം മുതൽ തന്നെ കോട്ടയം ജില്ലയിൽ ലുലുമാൾ എത്തുമെന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചു വിവിധ സ്ഥലങ്ങളും ചർച്ചയിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലുലുമാൾ മണിപ്പുഴയിൽ തന്നെയാണ് എന്ന രീതിയിൽ വാർത്തകൾ പുറത്തു വരുന്നത്. കോട്ടയം ജില്ലയിൽ ആദ്യം വടവാതൂരിലെ സ്ഥലമാണ് ലുലുമാളിനായി പരിഗണിച്ചിരുന്നത്. എന്നാൽ, ഈ സ്ഥലത്ത് ആളുകൾക്ക് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു. ഇത് കൂടാതെ മാൾ പണിയുന്നതിന് ഇവിടെ അംഗീകാരം ലഭിക്കാതിരുന്നതും ലുലുവിന് തിരിച്ചടിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നാണ് മണിപ്പുഴയിൽ നിപ്പോൾ ടയോട്ടയുടെ സമീപത്തെ സ്ഥലം ലുലു തീരുമാനിച്ചത്. നേരത്തെ നിപ്പോൺ ടയോട്ട ഉടമ ഈ സ്ഥലം സ്വന്തം പേരിൽ വാങ്ങിയിട്ടിരുന്നതായിരുന്നു. ഈ സ്ഥലം ഇപ്പോൾ ലുലുവിന്റെ പേരിലേയ്ക്കു മാറ്റിയെഴുതിയോ എന്ന കാര്യത്തിൽ രണ്ട് കമ്പനി അധികൃതരും കൃത്യമായി മറുപടി നൽകുന്നില്ല. മണിപ്പുഴയിൽ ലുലുമാൾ വരുന്നത് സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവ് ലുലുമാൾ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കോട്ടയത്ത് ലുലുമാളിന്റെ നിർമ്മാണത്തിന് തറക്കല്ലിടുന്ന നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളുമായി ഏറെ അടുത്തുകിടക്കുന്ന സ്ഥലമാണ് മണിപ്പുഴ എന്നത് ലുലുവിന്റെ മാളിനെ ഏറെ ആകർഷകമാക്കുന്നു. എം.സി റോഡ് തൊട്ടടുത്ത് ഉണ്ടെന്നതും ഏറ്റവും വേഗത്തിൽ വളരുന്ന കോട്ടയത്തെ പ്രദേശങ്ങളിൽ ഒന്നാണ് എന്നതും മണിപ്പുഴയ്ക്ക് കൂടുതൽ ആകർഷീയത നൽകുന്നു. തറക്കലിടീലും, നിർമ്മാണവും അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തതമായ വിവരങ്ങൾ പുറത്തു വിടാൻ ലുലു തയ്യാറായിട്ടില്ല. ഈ മാസം അവസാനത്തോടെ തന്നെ ഈ വിവരങ്ങൾ ലുലു ഔദ്യോഗികമായി പുറത്തു വിടുമെന്നാണ് ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ച വിവരം.

Hot Topics

Related Articles