കോട്ടയം മണർകാട് ഹോട്ടലിനു നേരെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം; ഹോട്ടലിൽ ആക്രമണം നടത്തിയ യുവാവ് 36 ട്രേ മുട്ട അടിച്ചു തകർത്തു; പ്രതിഷേധവുമായി ഹോട്ടൽ അസോസിയേഷൻ

മണർകാട്ട് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: മണർകാട് ഹോട്ടലിനു നേരെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം. മദ്യ ലഹരിയിൽ എത്തിയ യുവാവ് ഹോട്ടലിൽ ആക്രമണം നടത്തുകയും, 36 ്‌ട്രേ മുട്ട അടിച്ച് തകർക്കുകയും ചെയ്തു. ഹോട്ടലിനു മുന്നിൽ ഭീഷണി മുഴക്കിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ചാണ് ഇയാൾ ഹോട്ടലിൽ ആക്രമണം നടത്തിയത്. 38 വയസ് തോന്നുന്ന യുവാവിനെതിരെ ഹോട്ടൽ അസോസിയേഷൻ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മണർകാട് പൊലീസിൽ പരാതി നൽകും.

Advertisements

ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മണർകാട് റോസ് മരിയ ഹോട്ടലിൽ എത്തിയ പ്രതി, ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം എടുക്കാൻ സപ്ലൈയൽ ഹോട്ടലിനുള്ളിലേയ്ക്കു പോയി. രണ്ടോ മൂന്നു മിനിറ്റിന് ശേഷം ക്ഷുഭിതനായ യുവാവ് ഹോട്ടലിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. തുടർന്ന്, ഹോട്ടലിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 ട്രേ മുട്ട എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഭീഷണി മുഴക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭീഷണി മുഴക്കി, ഹോട്ടലിനു നേരെ ആക്രമണം നടത്തിയ ശേഷം പ്രതി ഇവിടെ നിന്നും രക്ഷപെട്ടു. തുടർന്ന് ഹോട്ടൽ ഉടമകൾ വിവരം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികളെ അറിയിക്കുകയായിരുന്നു. തുടർന്ന്, അസോസിയേഷൻ പ്രതിനിധികൾ യോഗം ചേർന്ന് പ്രതിഷേധം അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി, നികുതി അടക്കം അടച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നു അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അക്രമികളിൽ നിന്നും ഹോട്ടൽ ജീവനക്കാർക്കും ഉടമകൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പു കുട്ടി, ആർ.സി നായർ, മുഹമ്മദ് ഷെറീഫ്, ടി.സി അൻസാരി, വേണുഗോപാലൻ നായർ, ഷാഹുൽ ഹമീദ്, ജീവൻ, എബ്രഹാം ജോൺ, രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. അക്രമികൾക്കെതിരെ നിയമ പരമായ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ പിൻതുണയും നൽകുമെന്നും അസോസിയേഷൻ പ്രഖ്യാപിച്ചു.

Hot Topics

Related Articles