കോട്ടയം മണർകാട് പെരുമാനൂർകുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു; തീകത്തിയത് പെട്രോൾ തീർന്ന് നിർത്തിയിട്ട കാറിൽ; വീഡിയോ കാണാം

മണർകാട് നിന്നും
ജാഗ്രതാ ന്യൂസ്
ലോക്കൽ പ്രതിനിധി

മണർകാട്: പെരുമാനൂർ കുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ തീപിടിച്ച് കത്തി. പെട്രോൾ തീർന്നതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ട കാറാണ് കത്തി നശിച്ചത്. വൻ തീയും പുകയും ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന ഒമ്‌നി വാനാണ് കത്തി നശിച്ചത്.

Advertisements

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ മണർകാട് പെരുമാനൂർകുളത്തായിരുന്നു സംഭവം. മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ, പെരുമാനൂർ കുളത്ത് വച്ച് പെട്രോൾ തീർന്നതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ, കാറിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഇതേ തുടർന്നു ഡ്രൈവർ പുറത്തിറങ്ങി. തീ നിയന്ത്രിക്കാൻ നാട്ടുകാരുടെ സഹായത്തോടെ ഇദ്ദേഹം ശ്രമിച്ചെങ്കിലും തീ നിയന്ത്രിക്കാൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു നാട്ടുകാർ അഗ്നിരക്ഷാ സേനയെയും, മണർകാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാറിൽ നിന്ന് തീ പടർന്നത് എങ്ങിനെയാണ് എന്ന് പരിശോധിക്കുമെന്നു മണർകാട് പൊലീസ് അറിയിച്ചു.

Hot Topics

Related Articles