കോട്ടയം : മണർകാട് എംഡിഎംഎ യുമായി യുവാവ് പിടിയിൽ . കോട്ടയം കളക്ട്രേറ്റിന് സമീപം അംബേദ്കർ നഗറിൽ പ്രിയങ്ക നിവാസ് വീട്ടിൽ രാഹുൽ വിജയകുമാറിനെയാണ് (24) പാമ്പാടി എക്സൈസ് സംഘം 2.04 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്. ഇന്നലെ രാത്രി 8.45 ഓടെയാണ് ഇയാൾ പിടിയിലായത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിൽ
2.0406 ഗ്രാം എംഡിഎംഎയുമായി മണർകാട് പള്ളിക്കു സമീപം ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി എക്സ്സൈസ് ഇൻസ്പെക്ടർ ഗിരീഷ് പി. സി യോടൊപ്പം കോട്ടയം എക്സ്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ ആനന്ദരാജ് ബി, പാമ്പാടി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ മാത്യു വർഗീസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റ്റി. കെ മനോജ്, സി. ഇ.ഒ മാരായ അഭിലാഷ് സി. എ, ഷെബിൻ റ്റി. മർക്കോസ്, ഐ. ബി പ്രിവന്റീവ് ഓ ഫീസർ മാരായ പി. ബി ബിജു, രഞ്ജിത് കെ നന്ത്യാട്ട്, കോട്ടയം സൈബർ സെൽ യൂണിറ്റിലെ സി. ഇ ഒ മാരായ ഷാനു കൃഷ്ണ, ബിനു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.