കോട്ടയം മണിമല പള്ളിപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് പരിക്ക്‌

മണിമല : മണിമലക്ക് സമീപം കരിമ്പനക്കുളം പള്ളിപടിക്കൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരുക്ക്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ കൂവക്കുന്നേൽ ജോർജിനെ (ബേബിച്ചൻ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

Advertisements

രാവിലെ 8.30 ഓട് കൂടി പള്ളിപ്പടിക്ക് സമീപം
ജോർജ് സ്കൂട്ടർ തിരിക്കുമ്പോൾ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടം നടന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പെരുന്നാട് സ്വദേശി അഖിൽ വിജയൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ പെട്ട കാർ റോങ് സൈഡിലാണ് ഇടിച്ച നിലയിൽ കണ്ടെത്തിയത്.അതിനാൽ തന്നെ കാർ റോങ് സൈഡിൽ വന്ന് ഇടിച്ചതാകാം എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മണിമല പോലീസ് സസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാറുകാരൻ അശ്രദ്ധയോടെ വാഹനം ഓടിച്ചത് തന്നെയാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles