കോട്ടയം മണിപ്പുഴയിലെ ലുലുമാൾ 2023 സെപ്റ്റംബറിൽ; നിർമ്മാണത്തിനുള്ള നടപടികൾ സജീവമാക്കി ലുലുഗ്രൂപ്പ്; ആവേശത്തോടെ നാട്ടുകാർ

കോട്ടയം: കോട്ടയം മണിപ്പുഴയിലെ ലുലുഗ്രൂപ്പിന്റെ മാൾ 2023 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നു റിപ്പോർട്ട്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന ലുലുമാൾ ഉദ്ഘാടന ചടങ്ങിലാണ് കോട്ടയത്ത് നിർമ്മിക്കാനിരിക്കുന്ന ലുലുമാളിന്റെ പ്രഖ്യാപനം നടത്തിയത് .പ്രോജക്ടിന്റെ രേഖാചിത്രവും പുറത്തിറക്കിയത്.

Advertisements

കോട്ടയം മണിപ്പഴയിൽ നിപ്പോൺ ടയോട്ടയുടെ എതിർവശത്തുള്ള സ്ഥലത്താണ് ലുലുവിന്റെ മാൾ നിർമ്മിക്കുന്നതിനു പദ്ധതി തയ്യാറാക്കി നിർമ്മാണം ആരംഭിച്ചത്. എം.സി റോഡിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകളെ ലക്ഷ്യമിട്ടാണ് ലുലു മണിപ്പുഴയിൽ തന്നെ മാൾ നിർമ്മിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. നഗരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് ആയതിനാൽ ഗതാഗത കുരുക്കും ഉണ്ടാവില്ലന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles