കോട്ടയം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം ആശ്രമദേവാലയം ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന സാംസ്കാരിക കേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ചാവറയച്ചന്റെ 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം മാന്നാനത്ത് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിച്ചു. റവ. ഫാദർ തോമസ് ചാത്തംപറമ്പിൽ സ്വാഗതവും റവ. സിസ്റ്റർ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. കൂരിയ ബിഷപ്പ് ഡോ. സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ സന്നിഹിതനായി.