നാട്ടകത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം : എം.സി റോഡിൽ നാട്ടകത്ത് കോളജിന് മുന്നിൽ സ്ത്രീ ഓടിച്ച കാറും തടി ലോറിയും കുട്ടിയിടിച്ചു. കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവറായ വനിത അത്ഭുതകരമായി രക്ഷപെട്ടു. ശരീര വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.സി റോഡിൽ നാട്ടകത്ത് പോളിടെക്നിക് കോളജ് ഹോസ്റ്റൽ ഭാഗത്തെ റോഡിലാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ , എതിർ ദിശയിൽ നിന്നും പാലായിലേയ്ക്ക് പോകുകയായിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു.
മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ , അമിത വേഗത്തിൽ വരുന്നത് കണ്ട് ലോറി വെട്ടിച്ച് മാറ്റി. ഇതോടെ കാറിന്റെ മുൻ ഭാഗം ലോറിയുടെ പിൻ ചക്രങ്ങളിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിന്നിലെ ചക്രങ്ങളും ആക്സിലും ഒടിഞ്ഞു. പൂർണമായും ആക്സിൽ ഒടിഞ്ഞ് വാഹനം റോഡിൽ വീണതോടെ , റോഡ് ഗതാഗതം തടസപ്പെട്ടു. പൊലീസ് കൺട്രോൾ റും വാഹനം എത്തി ഗതാഗത തടസം പുനസ്ഥാപിക്കുകയാണ്.