കോട്ടയം മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ സമരം ശക്തമാക്കുന്നു

ഗാന്ധിനഗർ: രാജ വ്യാപകമായി,പി.ജി ഡോക്ടർമാർ ( ജൂനിയർ ഡോക്ടർമാർ) ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ (ഫൈമ)നടത്തി വരുന്ന സമരത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ് വേറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി.

Advertisements

ഒന്നാംവർഷ പി ജി ക്ലാസുകൾ തുടങ്ങാത്തതിലും അവസാനവർഷ പി ജി പരീക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും തീരുമാനമാകാത്തതിലും പ്രതിഷേധിച്ചാണ് ദേശീയ തലത്തിൽ സമരം നടത്തുന്നത്. അവസാന വർഷ പരീക്ഷകൾക്കായി പി ജി ഡോക്ടർമാർക്ക് തയ്യാറെടുക്കുവാൻ സംവിധാനം ഏർപ്പെടുത്താത്ത സർക്കാർ നടപടിയിലും സമരക്കാർ പ്രതിഷേധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിൻസിപ്പാൾ ഓഫീസിന് സമീപം നടന്ന പ്രതിഷേധ സമരം കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡൻറ് ഡോ.രാഹുൽ പീറ്റർ ഉദ്ഘാടനം ചെയ്തു.കെ ജി പി എം റ്റി എ സംസ്ഥാന സെക്രട്ടറി ഡോ ജെജി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ഡോ.ഇർഫാൻ ഹസൻ, ഡോ.അഭിജിത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles