കോട്ടയം മെഡിക്കൽ കോളജിന് സമീപം എസ്.എം. ഇയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോ ഇടിച്ചു : ഗർഭിണിയായ കാർ യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് ; മദ്യലഹരിയിൽ ഓട്ടോ ഓടിച്ച ഡ്രൈവർ പിടിയിൽ

മെഡിക്കൽ കോളജ് പരിസരത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി

Advertisements

കോട്ടയം : മദ്യ ലഹരിയിൽ ഓട്ടോ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ഗർഭിണിയായ യാത്രക്കാരി ഭാഗ്യം കൊണ്ടു മാത്രം പരിക്കേൽക്കാതെ രക്ഷപെട്ടു. അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപം എസ്.എം. ഇ റോഡിലായിരുന്നു അപകടം. എസ് എം ഇയിലെ അദ്ധ്യാപികയായ കുമാരനല്ലുർ സ്വദേശിനി യുടെ കാറിലാണ് ഓട്ടോറിക്ഷ ഇടിച്ചത്. ഗർഭിണിയായ ആദ്ധ്യാപിക , പ്രസവ സംബന്ധമായ അവധി അപേക്ഷ നൽകുവാൻ രക്ഷിതാക്കൾക്കൊപ്പമാണ് എസ്.എം. ഇ യിൽ എത്തിയത്.

കാർ എസ് എം.ഇയുടെ മുൻവശത്തെ റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സമയം അദ്ധ്യാപികയെ കാറിൽ ഇരുത്തിയ ശേഷം, മാതാവ് അവധി അപേക്ഷ നൽകുന്നതിനായി കാമ്പസിൽ കയറുകയായിരുന്നു. ഈ സമയം അതേദിശയിൽ, മെഡിക്കൽ കോളജ് ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽകാറിൽ വലത് മുൻഭാഗം തകർന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഗർഭിണിയായ അധ്യാപിക പരിക്കേൽക്കാതെ രക്ഷപെട്ടതെന്ന് ദൃക്സാക്ഷികൾ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. ഓട്ടോ ഡ്രൈവറെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles