കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

ആർപ്പുക്കര: അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. കെ. ഉഷയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. സിസി ജോസ്,നഴ്സിംഗ് സൂപ്രണ്ട് ബിജു എബ്രഹാം,സ്മിതാ പി. വി,അഖില സത്യൻ എന്നിവർ പ്രസംഗിച്ചു.നഴ്സിംഗ് വാരാഘോഷത്തോടനുബന്ധിച്ചു നടന്ന കലാ കായിക മത്സരത്തിൽ വിജയികളായ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും യോഗം അനുമോദിച്ചു.

Advertisements

Hot Topics

Related Articles