കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പത്തനംതിട്ട അടൂർ തട്ട സ്വദേശിയായ വയോധികനെ കണ്ടെത്തി. കുമരകത്തു നിന്നുമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഓർമ്മക്കുറവിനെ തുടർന്ന് ഇദ്ദേഹം നടന്നു പോയതാണ് എന്നാണ് സംശയിക്കുന്നത്. വഴിതെറ്റിയതാണെന്നു സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. ഗാന്ധിനഗർ പൊലീസിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിയായ നാരായണനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായത്. അസുഖത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു.
Advertisements