കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വിഭാഗം മുൻ പ്രഫസറും മേധാവിയുമായ ഡോ.ഏലിയാമ്മ ചെറിയാൻ (79) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകൾ ഫെബ്രുവരി 20 ഞായറാഴ്ച രണ്ടരയ്ക്ക് മുണ്ടകപ്പാടത്തുള്ള സ്വവസതിയിൽ ആരംഭിച്ച് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ നടക്കും.
പരേത സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തിട്ടുണ്ട്.
പരേത മുത്തോലപുരം താന്നിക്കൽ ഡോ.ടി.എസ് ആഗസ്തിയുടെ ഭാര്യയാണ്.
മക്കൾ : ഡോ.അധീന മിനി ആഗസ്തിൻ, അനു ക്രിസ്റ്റി അഗസ്തിൻ,
മരുമക്കൾ : ഡോ.ഫെഡറിക് പോൾ, ഡോണി തോമസ്,
കൊച്ചുമക്കൾ : ആൻ മേരി ഫെഡ്‌റിക്, ജെയ്മി ഡോണി, ആഷ്‌ലി ഡോണി, മിഷേൽ ഡോണി
Advertisements