എം.ജി സർവ്വകലാശാല വാർത്തകൾ അറിയാം

പരീക്ഷാ തീയതി

Advertisements

 
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും.  പിഴയില്ലാതെ മാർച്ച് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് നാലിനും അപേക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 
പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേർണിങ് ഡിസ്സെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 28 മുതൽ മാർച്ച് എട്ട് വരെ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

 
പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ – റെഗുലർ / 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് എട്ടിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2022-22 ബാച്ച് – റെഗുലർ, സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ പി.എച്ച.ഡി. കോഴ്‌സ് വർക്ക് (2018, 2019 അഡ്മിഷൻ – മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ മലയാളം / ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി), എം.ഫിൽ തീയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ് – ഫാക്കൽറ്റി) (സി.എസ്.എസ്. – 2019-2020) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

 
2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ ബി.ഫാം – സപ്ലിമെന്ററി (2016 അഡ്മിഷൻ – പുതിയ സ്‌കീം, 2016 ന് മുൻപുള്ള അഡ്മിഷൻ – പഴയ സ്‌കീം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  2016 അഡ്മിഷന് മുൻപുള്ള പഴയ സ്‌കീം വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫീസ് സഹിതം മാർച്ച് നാലിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2016 അഡ്മിഷന് മുൻപുള്ള പഴയ സ്‌കീം വിദ്യാർത്ഥികളും 2016 അഡ്മിഷൻ പുതിയ സ്‌കീം വിദ്യാർത്ഥികളും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപ ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ മാർച്ച് നാലിനകം അപേക്ഷ സമർപ്പിക്കണം.

Hot Topics

Related Articles