കോട്ടയത്ത് മൊബൈൽ ഫോൺ അസോസിയേഷൻ ടി നസിറുദ്ദീൻ അനുസ്മരണസമ്മേളനം നടത്തി

കോട്ടയം: മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അധ്യക്ഷത വഹിച്ചു. കോട്ടയം ഗാന്ധി സ്‌ക്യയറിൽ നടന്ന ടി.നസിറുദ്ദീൻഅനുസ്മരണ സമ്മേളനം
കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു. സ്റ്റീഫൻ ജോർജ് , വനം വികസന കോർപ്പറേഷൻ ചെയർപേഴ്‌സൻ ലതികാ സുഭാഷ്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മലാ ജിമ്മി, അഡ്വ വി ബി ബിനു നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ഹാഷിം ചേരിക്കൽ ഫാറൂഖ് എ കെ എൻ പണിക്കർ ജിന്റു കുര്യൻ, എം കെ ഖാദർ , ജെയിംസ്പാ ലത്തൂർ ഷാജി പി മാത്യു ഫിലിപ് ജോസഫ്, ശിവജി അറ്റ്‌ലസ് ജെയിംസ് ജോസഫ് തുടങ്ങി രാഷ്ട്രീയസാംസ്‌കാരിക സംഘടനാ നേതാക്കൾ പ്രസംഗിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ സ്വാഗതവും സംസ്ഥാന ട്രെഷറർ കൃതജ്ഞതയും അറിയിച്ചു.

Advertisements

Hot Topics

Related Articles