കോട്ടയം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം ലോക്ക് ഡൗൺ ലംഘിച്ച് ജെ.സിബിയും ടിപ്പറും ഉപയോഗിച്ച് വീട് പൊളിച്ചു; വാഹനങ്ങൾ പിടിച്ചെടുത്ത പൊലീസ് സംഘം കേസെടുത്തു

മൂലവട്ടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് ലോക്ക് ഡൗൺഡൗൺ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റിയ ടിപ്പറും ജെസിബിയും ചിങ്ങവനം പൊലീസ് പിടിച്ചെടുത്തു. ചിങ്ങവനം എസ്.ഐ ഷമീർഖാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും, വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്. സംഭവത്തിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് സ്ഥലം ഉടമയ്ക്കും വാഹനങ്ങളുടെ ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് വീട് പൊളിച്ച ശേഷം, മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുകയായിരുന്നു. ഇവിടെ നിന്നുള്ള മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ആലപ്പുഴ ഭാഗത്തേയ്ക്കു കൊണ്ടു പോകുകയായിരുന്നു. ഇതേപ്പറ്റി വിവരം ലഭിച്ചതിനെ തുടർന്നു ചിങ്ങവനം പൊലീസ്് സ്ഥലത്ത് എത്തി. തുടർന്നു വാഹനങ്ങൾ പിടിച്ചെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. വീട് പൊളിച്ച് നീക്കുന്നതിന്റെ മറവിൽ പ്രദേശത്തെ മണ്ണ് ഇടിച്ചു നീക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles