മൂലവട്ടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: മൂലവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന വയോധികൻ വീടിനുള്ളിൽ കയറി വാതിലടച്ച ശേഷം കൈഞരമ്പ് മുറിച്ചു. വീടിനുള്ളിൽ നിന്നും അസ്വാഭാവികമായി ശബ്ദം കേട്ട നാട്ടുകാർ ഓടിയെത്തിയാണ് വാതിൽ പൊളിച്ച് ഇദ്ദേഹത്തെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അഗ്നിരക്ഷാ സേന ആശുപത്രിയിലേയ്ക്കു മാറ്റി. മൂലവട്ടം കുറുപ്പൻപടി കളരിക്കൽ വീട്ടിൽ ദേവസ്യ (88)യെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുറുപ്പൻപടിയിലെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് ഇദ്ദേഹം. വീടിനുള്ളിൽ ഇദ്ദേഹം കയറി കതകടയ്ക്കുകയും, കൈഞരമ്പ് മുറിയ്ക്കുകയുമായിരുന്നു. ബഹളം കേട്ട് ഇതുവഴിയെത്തിയ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബുതാഹിറും പ്രദേശവാസിയായ സിബിയും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇദ്ദേഹം കൈഞരമ്പ് മുറിയ്ക്കാനുള്ള കാരണം എന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല.