കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം; പൂട്ടിയിട്ടത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ; കോട്ടയം നഗരസഭയിൽ പ്രതിഷേധം ശക്തം

നഗരസഭയിൽ നിന്നും
ജാഗ്രതാ ന്യൂസ്
രാഷ്ട്രീയ ലേഖകൻ
കോട്ടയം: നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധം. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ചേർന്നാണ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ പൂട്ടിയിട്ടിരിക്കുന്നത്. നഗരസഭ ചെയർപേഴ്‌സണിന്റെ മുറിയിൽ കയറിയ പ്രതിപക്ഷത്തെ 21 അംഗങ്ങളും ചേർന്നാണ് ഇവരെ പൂട്ടിയിട്ട് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്.

Advertisements

കോട്ടയം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് ചെയർപേഴ്‌സൺ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ്, റോഡ് അറ്റകുറ്റപണികൾക്കൊന്നിനും ചെയർപേഴ്‌സൺ ഫണ്ട് അനുവദിക്കുന്നില്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു. ഇതേ തുടർന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷയം ചർച്ച ചെയ്യുന്നതിനായി നഗരസഭ പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്‌സണിന്റെ മുറിയിൽ എത്തുകയായിരുന്നു. തുടർന്നു, മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്‌സണിനെ തടഞ്ഞു വച്ചു. തുടർന്നു ഇവർ ചെയർപേഴ്‌സണിന്റെ മുറി ഉള്ളിൽ നിന്നും പൂട്ടുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകും വരെ സമരം ശക്തമായി തുടരുമെന്നു പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.

പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ചെയർപേഴ്‌സണിനെ തടഞ്ഞു വച്ചിട്ടും ഭരണപക്ഷത്തെ അംഗങ്ങൾക്ക് ഇതുവരെയും മുറിയ്ക്കുള്ളിൽ കടക്കാൻ സാധിച്ചിട്ടില്ല. സംഭവം അറിഞ്ഞ് പൊലീസും ഈതുവരെ എത്തിച്ചേർന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ സമരം എങ്ങിനെ ഒത്തു തീർപ്പാകുമെന്ന ആശങ്കയാണ് തുടരുന്നത്.

Hot Topics

Related Articles