കോട്ടയം : മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി.കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും കാണാതായ നാലാം ക്ലാസ് വിദ്യാർത്ഥികളായ കുട്ടികളെയാണ് കണ്ടെത്തിയത്. കൂട്ടിക്കൽ പ്ലാപ്പള്ളിക്ക് സമീപത്തു നിന്നും വൈകിട്ട് ആറരയോടെയാണ് കുട്ടികളെ കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Advertisements