കോട്ടയം നഗരസഭയിൽ നിന്നും ജാഗ്രതാ ലൈവ് ലേഖകൻ
സമയം : 12.30
Advertisements
കോട്ടയം : കോട്ടയം നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് പൂർത്തിയായി. ആദ്യ റൗണ്ടിൽ എട്ട് വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർത്ഥിയെ മാറ്റി നിർത്തിയാണ് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക. നീണ്ട 52 ദിവസങ്ങൾക്ക് ശേഷമാണ് കോട്ടയം നഗര സഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫിന്റെ ഷീജാ അനിലും യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യനും തമ്മിലാകും മത്സരം. 8 വോട്ട് നേടിയ ബിജെപി സ്ഥാനാർഥി റീബാ വർക്കിയെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തും.