കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മൂന്നാം ഘട്ട വികസന സംരഭങ്ങൾക്ക് തുടക്കമിട്ട് വിജയദശമി ദിനത്തിൽ രൂപരേഖ പ്രകാശന കർമ്മം നടന്നു. ഭാരത് ഹോസ്പിറ്റിൽ മാനേജിങ് ഡയറക്ടർ ഡോ. വിനോദ് വിശ്വനാഥൻ ദീപ പ്രകാശനം നിർവ്വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി അലങ്കാര ഗോപുരത്തിന്റെ രൂപരേഖ പ്രദീപ് ശാന്താ ഭവനത്തിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ദേവസ്വം പ്രസിഡണ്ട് ടി.എൻ. ഹരികുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി കെ.ബി. കൃഷ്ണകുമാർ , ജോ.സെക്രട്ടറി പ്രദീപ് ജീനാഥ്, ഭരണ സമിതി അംഗങ്ങൾ ആയ എം.ജി സനൽകുമാർ ,ഗംഗാധരൻ നായർ , എം.എസ് വിനയകുമാർ എന്നിവർ സംസാരിച്ചു. ആഡിറ്റോറിയം, കലാമണ്ഡപം, ആഡിറ്റോറിയം അടക്കം ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ലക്ഷ്യമിടുന്നത്.