കോട്ടയം നാഗമ്പടത്തെ അപകടം ; യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടൽ വിട്ട് മാറാതെ നാട് ; നാഗമ്പടത്തെ റോഡിന്റെ ഇടത് വശത്തെ ഘട്ടറിൽ രക്തം തളം കെട്ടിയ നിലയിൽ

കോട്ടയം : നാഗമ്പടം തിയേറ്റര്‍ ജംഗ്ഷനില്‍ അപകടത്തിന് കാരണമായത് യുവാവിന്റെ അശ്രദ്ധ മൂലമെന്ന് സൂചന. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ലോറിയുടെ ഇടത് വശത്തുകൂടി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാകാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. റോഡിന്റെ ഇടത് വശത്തെ ഘട്ടറിലെ വെള്ളത്തിൽ രക്തം തളം കെട്ടിയ നിലയിലാണ്. ഇത് തന്നെയാണ് ഇത്തരത്തിൽ ഒരു സംശയത്തിലേക്ക് നയിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു(24)ആണ് മരിച്ചത്.

Advertisements

ആന്റണിയുടെ ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറി കയറിയിറങ്ങി.ഉച്ച സമയം ആയിരുന്നതിനാല്‍ രക്തം ധാരാളം നഷ്ടപ്പെട്ടതായി സമീപത്തുണ്ടായിരുന്ന കടയുടമ പറഞ്ഞു. അഗ്നിരക്ഷാ സേന എത്തിയാണ് റോഡ് കഴുകി വൃത്തിയാക്കിയത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷന്‍ ഏജന്റായിരുന്നു ആന്റണി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ഇറക്കം ഇറങ്ങി വന്ന ലോറി, അതേ ദിശയില്‍ വരികയായിരുന്ന ആന്റണിയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 3.15 ഓടെ മരണത്തിന് കീഴടങ്ങി.

യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്. തെള്ളകം സ്വദേശിയായ ആന്റണിയുടെ പിതാവ് രാജു
റിട്ട. കെ.എസ്. അര്‍ ടി സി ജീവനക്കാരനാണ്. അമ്മ ജെസി, ഇമ്മാനുവേല്‍ ഏക സഹോദരനാണ്.

Hot Topics

Related Articles