നാഗമ്പടത്ത് നിന്നും
ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : എം.സി റോഡിൽ നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതി ചാടി. കാറിനുള്ളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ് എന്ന് സംശയിച്ച് നാട്ടുകാർ സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴോടെ നാഗമ്പടം ചെമ്പരത്തിമ്മൂട് വളവിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ കാറിൽ നിന്നാണ് യുവതി റോഡിലേക്ക് ചാടിയത്.
കോട്ടയം ഭാഗത്ത് നിന്നെത്തിയ കാറിൽ നിന്നും യുവതി വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. യുവതിക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവർ പുറത്തേക്ക് വീണതോടെ കാർ പെട്ടെന്ന് നിർത്തി. ഇതിനാൽ അപകടം ഒഴിവാകുകയായിരുന്നു. അപകടകരം കണ്ടു നാട്ടുകാരും പ്രദേശത്ത് ഓടിക്കൂടി. ധ്യാനകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുകയായിരുന്ന യുവതിയാണ് കാറിൽ നിന്നും പുറത്തേക്ക് ചാടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് റോഡിൽ നാട്ടുകാർ തടിച്ചുകൂടിയത് ഗതാഗതക്കുരുക്കിനും ഇടയാക്കി. നാട്ടുകാർ വിവരം അറിയിച്ചതോടെ ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് നാട്ടുകാർ.