നാട്ടകം: കോട്ടയം നാട്ടകം പൊൻകുന്നത്ത് കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് വിഷുദിനത്തിൽ കൊടിയേറും. വിഷുദിവസമായ ഏപ്രിൽ 15 ന് കൊടിയേറി, പത്താമുദയദിവസമായ ഏപ്രിൽ 24 നാണ് ആറാട്ട് നടക്കുക. ഏപ്രിൽ 15 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടുമനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കും.
ഏപ്രിൽ 15 ന് രാവിലെ നാലിന് പള്ളിയുണർത്തൽ. നാലരയ്ക്ക് തിരുനട തുറക്കൽ. 4.30 ന് ഭഗവതിയെ കാണിക്കലും, ഭവഗതിയ്ക്കു വിഷുക്കൈനീട്ടം സമർപ്പണവും. 4.40 ന് അഭിഷേകവും മലർനിവേദ്യവും. വൈകിട്ട് അഞ്ചിന് നടതുറക്കൽ. വൈകിട്ട് ഏഴിന് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റും. രാത്രി ഏഴിന് ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ ഓട്ടൻതുള്ളൽ അരങ്ങേറും. കലാമണ്ഡലം രാജേഷ് ഓട്ടൻതുള്ളൽ അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഉത്സവദിവസമായ ഏപ്രിൽ 16 ന് രാവിലെ എട്ടിന് പുതുതായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിന് കല്ലിടീൽ നടക്കും. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. രാവിലെ ഒൻപതരയ്ക്ക് എഴുന്നെള്ളിപ്പ്. ക്ഷേത്രത്തിൽ നിന്നും മറിയപ്പള്ളി മഹാദേവ – മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്കും, പാക്കിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലേയ്ക്കും എഴുന്നെള്ളിപ്പ് നടക്കും. വൈകിട്ട് ഏഴു മുതൽ ക്ഷേത്രത്തിൽ സംഗീത സദസ് നടക്കും.
മൂന്നാം ഉത്സവ ദിവസമായ ഏപ്രിൽ 17 ന് ക്ഷേത്രത്തിൽ ഉത്സവകാല പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. വൈകിട്ട് ഏഴു മുതൽ ക്ഷേത്രത്തിൽ ഭരതനാട്യം നടക്കും. രാത്രി എട്ടു മുതൽ നൃത്തസന്ധ്യ, രാത്രി എട്ടര മുതൽ ഭക്തി ഗാനമഞ്ജരി. ഏപ്രിൽ 18 ന് നാലാം ഉത്സവദിവസം ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. രാത്രി ഏഴു മുതൽ ക്ഷേത്രത്തിൽ വീണക്കച്ചേരി നടക്കും. ഏപ്രിൽ 19 ന് അഞ്ചാം ഉത്സവദിവസം ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ നടക്കും. രാത്രി ഏഴു മുതൽ കരോക്കം ഗാനമേള.
ആറാം ഉത്സവദിവസമായ ഏപ്രിൽ 20 ന് ക്ഷേത്രത്തിൽ രാവിലെ ഒൻപത് മുതൽ നാരായണീയ പാരായണം. തുടർന്ന് അമൃതം ഭോജനം നടക്കും. വൈകിട്ട് ഏഴു മുതൽ കരോക്കെ ഭക്തി ഗാനമേള. ഏഴാം ഉത്സവദിവസമായ ഏപ്രിൽ 21 ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. വൈകിട്ട് ഏഴു മുതൽ സംഗീത സദസ്. രാത്രി ഒൻപതിന് ഭക്തിഗാനാമൃതം.
എട്ടാം ഉത്സവദിവസമായ ഏപ്രിൽ 22 ന് ക്ഷേത്രചടങ്ങുകൾ നടക്കും. പള്ളിവേട്ട ദിവസമായ ഏപ്രിൽ 23 ന് രാവിലെ പള്ളിയുണർത്തൽ. 4.30 ന് തിരുനട തുറക്കൽ. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകയും. 11 ന് ഉത്സവബലി നടക്കും. പത്തു മുതൽ 11.30 വരെ പള്ളിവേട്ട എതിരേൽപ്പ്. വിളക്കിനെഴുന്നെള്ളിപ്പ്. ഏപ്രിൽ 24 ന് പത്താമുദയ ദിവസം ക്ഷേത്രത്തിൽ ആറാട്ട് നടക്കും. വൈകിട്ട് 3 ന് ആറാട്ട് ബലി. 4.30 ന് ആറാട്ട് കടവിലേയ്ക്കു പുറപ്പെടുന്നു. ഏഴിന് ആറാട്ട് എഴുന്നെള്ളിപ്പ്. 10.30 ന് ആറാട്ട് വരവേൽപ്പ്. രാത്രി 11.30 ന് കൊടിയിറക്ക് എന്നിവ നടക്കും.